വടകര: (vatakara.truevisionnews.com)വോട്ടെണ്ണൽ ദിനം തിരുവള്ളൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസിലെ മുഖ്യ പ്രതി കുണ്ടാറ്റിൽ അബ്ദുൽ സലാം (30) പിടിയിൽ.
മുസ്ലീം ലീഗ് പ്രവർത്തകനായ ഇയാൾ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നുമാണ് പിടിയിലായത്.


എയർപോർട്ട് അതോറിറ്റി ഓഫീസർ ഇന്ന് രാവില ആറ് മണിയോടെയാണ് അബ്ദുൽ സലാമിനെ കസ്റ്റഡിയിൽ എടുത്തത്.
വടകര പൊലീസ് മംഗലാപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
വോട്ടെണ്ണൽ ദിനം തിരുവള്ളൂർ ചാനിയം കടവ് ശാന്തിനഗറിൽ കൊടക്കാട്ട് കുഞ്ഞികണ്ണന്റെ വീടിന് നേരെയായിരുന്നു ബോംബെറിഞ്ഞത്.
ജൂലൈ 22 തിങ്കളാഴ്ച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇയാൾ പിടിയിലാകുന്നത്.
നിടുമ്പ്രമണ്ണയിൽ വെച്ച് എസ് ഇ വിഭാഗത്തിൽപെട്ട യുവാവിനെ മർദ്ദിച്ച കേസിലും ഇയാൾ മുഖ്യ പ്രതിയാണ്.
അക്രമത്തിൽ യുവാവിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
മർദ്ദനത്തിൽ ഇന്നലെ രണ്ടു പേർ പിടിയിലായി. ബോംബാക്രമണക്കേസിലെ രണ്ടാം പ്രതി മങ്കേറ്റുമണ്ണിൽ മുഹമ്മദ് മുത്തു ഒളിവിലാണ്.
#Incident #throwing #bomb #house #Tiruvallur #Main #accused #caught #while #crossing #abroad