#Obituary | വിട പറഞ്ഞത് കോൺഗ്രസ്സിലെ സൗമ്യ സാന്നിധ്യം

#Obituary | വിട പറഞ്ഞത് കോൺഗ്രസ്സിലെ സൗമ്യ സാന്നിധ്യം
Jul 24, 2024 08:22 PM | By Jain Rosviya

വടകര :(vatakara.truevisionnews.com)വില്യാപ്പള്ളി -വടകര മേഖലയിലെ കോൺഗ്ഗ്രസ്സിൻ്റെ തലമുതിർന്ന നേതാവും സൗമ്യമായ ഇടപെടൽ കൊണ്ട് പ്രവർത്തകരുടെയും സമൂഹത്തിൻ്റെയും ശ്രദ്ധപിടിച്ചു പറ്റിയ നേതാവായിരുന്നു അന്തരിച്ച കേളോത്ത് മൊയ്തു മാസ്റ്റർ.

രാഷ്ട്രീയ പ്രവർത്തനത്തോടോപ്പം സഹകരണ രംഗത്തും മത സാമൂഹിക രംഗത്തും നിറഞ്ഞുനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഡിസിസി അംഗം ദീർഘകാലം വടകര നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്, തോടന്നൂർ ബിഡിസി അംഗം, കടത്തനാട് വിവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, മേമുണ്ട ഹൈസ്ക്കൂൾ മേനേജ്മെൻ്റ് കമ്മിറ്റി അംഗം, വടകര താലൂക്ക് കാർഷിക വികസന ബേങ്ക് ഡയറക്ടർ, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി ,മലാറക്കൽ മഹല്ല് സെക്രട്ടറി എന്നിങ്ങനെ വിവിധ കമ്മിറ്റികളുടെ ഭാരവാഹിയായിരുന്നു.

മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഭൗതിക ശരീരത്തിൽ കോൺഗ്രസ്സ് പതാക പുതപ്പിച്ചു.

കെ പി സി സി സെക്രട്ടറി അഡ്വ ഐ മൂസ്സ ഡിസിസി ഭാരവാഹികളായ അഡ്വ ഇ നാരായണൻ നായർ രാധാകൃഷ്ണൻ കാവിൽ അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ കോട്ടയിൽ രാധാകൃഷണൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്മാരായ പി സി ഷീബ സതീശൻ കുരിയാടി പുറന്തോടത്ത് സുകുമാരൻ സി പി വിശ്വനാഥൻ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് തയ്യിൽ കുഞ്ഞബ്ദുള്ള ഹാജിഎം കെ റഫീഖ് പുത്തലത്ത് ഇബ്രാഹിം തുടങ്ങിവർ വീട്ടിലെത്തി അനുശോചനമറിയിച്ചു.

#Congress #Koloth #Moitu #Master #passed #aways

Next TV

Related Stories
കോൺഗ്രസ്സ് നേതാവ് വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു

Apr 17, 2025 11:16 PM

കോൺഗ്രസ്സ് നേതാവ് വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു

പിടിക തൊഴിലാളി യുണിയൻ ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി , റസ്റ്റ് ഹൗസ്സ് എംപ്ലോയിസ് യുണിയൻ ഐ എൻ ടി യു സി മുൻ ജില്ല സെക്രട്ടറി എന്നി നിലകളിൽ...

Read More >>
ശുചിത്വ സാഗരം സുന്ദര തീരം; വടകരയിൽ ശുചീകരണ യജ്ഞം പരിപാടി ശ്രദ്ധേയമായി

Apr 14, 2025 11:53 AM

ശുചിത്വ സാഗരം സുന്ദര തീരം; വടകരയിൽ ശുചീകരണ യജ്ഞം പരിപാടി ശ്രദ്ധേയമായി

ശുചിത്വ സാഗരം സുന്ദര തീരം പരിപാടി വടകര വാർഡ് 45 ൽ...

Read More >>
സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ അന്തരിച്ചു

Apr 9, 2025 12:59 PM

സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥൻ വി പി നിത്യാനന്ദൻ അന്തരിച്ചു

തലശ്ശേരി മാടപീടിക പാറയിൽ മീത്തൽ വലിയ പുരയിൽ...

Read More >>
അക്കരാൽ രാജൻ അന്തരിച്ചു

Apr 7, 2025 11:26 AM

അക്കരാൽ രാജൻ അന്തരിച്ചു

ഭാര്യ: രാജി...

Read More >>
സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു

Apr 6, 2025 05:12 PM

സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു

മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂളിൽ നിന്ന് പ്രധാനധ്യാപികായി...

Read More >>
Top Stories










News Roundup