ആയഞ്ചേരി : (vatakara.truevisionnews.com)ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.


അരൂറ മലയിൽ നിന്നും, മലോൽ പുളിക്കൂൽ, വലിയ പറമ്പത്ത്, തിയ്യർ കുന്നത്ത് ഭാഗങ്ങളിൽ നിന്നും ഒലിച്ചു വന്ന വെള്ളം അക്വഡേറ്റ് ഭാഗത്ത് എത്തിച്ചേർന്ന് ചെറുതോടിലൂടെയാണ് കല്ലേരി കനാലിൻ പതിക്കുന്നത്.
ഇന്നലെ പെയ്തത ശക്തമായ മഴയിൽ ഒഴുകിത്തീരാത്ത വെള്ളം വലിയ വെള്ളക്കെട്ടായി.
തുടർന്നാണ് മംഗലാട് 13-ാം വാർഡിലെ വെള്ളോടത്തിൽ നാരായണിയുടെ വീട്ടിലേക്ക് വെള്ളം കയറിയത്.
അപ്രതീക്ഷമായി എത്തിച്ചേർന്ന വെള്ളത്തിൽ മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ മുങ്ങി.
മുറ്റത്ത് കൂട്ടിയിട്ട തേങ്ങ ഒലിച്ചു പോവുകയും ചെയ്തു.
#flood #various #areas #ayanchery #panchayat #three #families #were #relocated