Aug 12, 2024 08:47 PM

ആയഞ്ചേരി: (vatakara.truevisionnews.com)കഴിഞ്ഞ കുറെ വർഷങ്ങളായി തുടർന്ന് വരുന്ന ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പ്രഭാതഭക്ഷണ പരിപാടി തുടർന്നും ലഭിക്കും.

17 സ്കൂളിലെ 3500 ഓളം വിദ്യാർഥികൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുന്നത്.

സ്കൂളിൽ നിലവിൽ ലഭിക്കുന്ന ഉച്ചഭക്ഷണത്തിനും പാൽ, മുട്ട എന്നിവയ്ക്കും പുറമേയാണിത്. ജില്ലയിൽ ചുരുക്കം ചില പഞ്ചായത്തിൽ മാത്രമാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.

കഴിഞ്ഞ കുറെ വർഷമായി തുടരുന്ന ഈ പദ്ധതി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്ത് ഭരണസമിതി ഇതിനുവേണ്ടി വകയിരുത്തുന്നത്.

വിതരണ ഉദ്ഘാടനം കടമേരി എം.യു.പി. സ്കൂളിൽ പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് നിർവഹിച്ചു.

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട് അധ്യക്ഷനായി.

വാർഡ് മെംബർ ടി. കെ. ഹാരിസ്, പ്രധാനാധ്യാപകൻ ടി. കെ. നസീർ, കെ. അബ്ദുറഹിമാൻ, എ.കെ. സുബൈർ, കെ.കെ.സഫീറ, കെ.കെ.സക്കീന, എം.കെ.നൂർജഹാൻ, സി.ഉമൈബ, ഷമീന ഫാത്തിമ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് ഇംപ്ലിമെൻ്റിംഗ് ഓഫീസർ നാസർ ആക്കായി പദ്ധതി വിശദീകരിച്ചു.

#Distribution #opening #Ayanchery #Panchayat #students #breakfast

Next TV

Top Stories