##Congress | ചാനിയം കടവിൽ കോൺഗ്രസ് പ്രവർത്തകർ സദ്ഭാവനാ ദിനം ആചരിച്ചു

##Congress | ചാനിയം കടവിൽ കോൺഗ്രസ് പ്രവർത്തകർ സദ്ഭാവനാ ദിനം ആചരിച്ചു
Aug 20, 2024 02:03 PM | By Jain Rosviya

തിരുവള്ളൂർ: (vatakara.truevisionnews.com)മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം തിരുവള്ളൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ചാനിയം കടവിൽ സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി ജന്മദിനം മുതിർന്ന കോൺഗ്രസ്‌ നേതാവ് വി. കെ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചാനിയം കടവ് നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

വി കെ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ കെ അബ്ദുല്ല പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പ്രമോദ് കോട്ടപ്പള്ളി, വിപി കുമാരൻ മാസ്റ്റർ, ശ്രീജ തറവട്ടത്ത്, ഹമീദ് പനച്ചി കണ്ടി, സി ആർ സജിത്ത്, എ എസ് അജീഷ്, ദിലീപ് കാഞ്ഞിരാട്ടുതറ, ബബിത വെള്ളൂക്കര, സി സി കുഞ്ഞിരാമൻ ഗുരുക്കൾ, വി കെ എം രവീന്ദ്രൻ, എം ടി രുധീഷ്, സുധി കുയ്യന, അജയ് കൃഷ്ണ, അശോകൻ പള്ളിനോളി, സിവി ഹാഫിസ് അബ്ദുള്ള എന്നിവർ സംസാരിച്ചു.

#Congress #workers #observed #Goodwill #Day #Chaniyam #kadavu

Next TV

Top Stories