മണിയൂർ: (vatakara.truevisionnews.com)മണിയൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്ന വടകര ഉപജില്ല കായികമേള ക്ക് തുടക്കമായി.


പത്മശ്രീ, ദ്രോണാചാര്യ അവാർഡ് ജേതാവായിരുന്ന കോച്ചുനബിയാരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും അദ്ദേഹത്തിന്റെ പ്രിയ പത്നി ലീല കൊളുത്തിയ ദീപശിഖ സ്കൂൾ അത്ലറ്റുകൾ ഏറ്റുവാങ്ങി.
സ്കൂൾ കളിക്കളത്തിൽ എത്തിച്ചാണ് കായിക മേളയ്ക്കു തുടക്കം കുറിച്ചത്. ഇന്നും നാളെയും മറ്റന്നാളുമായി 3ദിവസം മാണ് മത്സരങ്ങൾ നടക്കുന്നത്.
സുനിൽ മുതു വനയുടെ ആദ്യക്ഷ തയിൽ ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡോ. ഷിംജിത്ത്.. എം(ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ ),ലിനോർഡ് (ഉപജില്ലാ കൺവീനർ ),എം കെ റെഫീഖ്, മുഹമ്മദ് റഫീഖ്, മനോജ് കുമാർ, ലിതേഷ്, എം ടി ബിനു എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ കെ വി അനിൽ കുമാർ കളിക്കളത്തിൽ ദീപം തെളിയിച്ചു.
#Vadakara #sub #district #Sports #Festival #started