വടകര : (vatakara.truevisionnews.com) സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു.
നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
മൂടാടി വീമംഗലം യു പി സ്കൂൾ മുൻ അധ്യാപകനായിരുന്നു.
സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി, ബി കെ എം യു ദേശീയ കൗൺസിൽ അംഗം. എ ഐ ടി യു സി സംസ്ഥാന നിർവ്വാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ കല്യാണി ടീച്ചർ (മുൻ അദ്ധ്യാപിക, മഹിളാസംഘം ജില്ലാ കമ്മിറ്റി ) മക്കൾ അശ്വിൻ രാജ് നാരായണൻ (സോഫ്റ്റ് വേർ എഞ്ചിനീയർ യു എസ് എ) അരുൺ രാജ് നാരായണൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ യു.കെ) മരുമക്കൾ ടൈലർ (യു എസ് എ) ഡോ: ഹരിത (പേരാമ്പ്ര).
സംസ്കാരം നാളെ തിങ്കൾ രാവിലെ 10 മണി നന്തിയിലെ വീട്ട് വളപ്പിൽ.
#CPI #leader #MNarayananMaster #passedaway