വടകര: (vatakara.truevisionnews.com) കേരള അഡ്വക്കറ്റ് കർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം 2025 ഫിബ്രുവരി 14,15 തിയ്യതി വടകരയിൽ വെച്ച് നടക്കും.
സമ്മേളനത്തിന്റെ വിജയിത്തിനായി സംഘാടക സമിതി രൂപീകരണയോഗം വടകര മുൻസിപ്പൽ പാർക്കിൽ വെച്ച് ചേർന്നു.
യോഗം സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വടകര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കറ്റ് സനൂജ്. എ, അഡ്വക്കറ്റ്. ഇ. നാരായണൻ നായർ, അഡ്വ. എം. സിജു, അഡ്വ. വി പി രാഹുലൻ, അശോകൻ. പി.എം, അഡ്വ. രാജൻ കായ്ക്ക, അഡ്വ. ബിന്ദു കുയ്യാലിൽ, എ. രവി, വേണു കക്കട്ടിൽ, പി എം വിനു, സി ജയരാജൻ, സി പ്രദീപൻ, അഡ്വ. എം കെ സദാനന്ദൻ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്രറി എ. സുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഒ.ടി. മുരളീദാസ് അദ്ധ്യക്ഷത വഹിച്ചു.
യൂനിറ്റ് സെക്രട്രറി സുഭാഷ് കോറോത്ത് നന്ദി പറഞ്ഞു.
സംഘാടക സമിതി ജനറൽ കൺവീനറായി എ. സുരാജിനെയും ചെയർമാനായി അഡ്വ. സനൂജ്. എ, സുഭാഷ് കോറോത്ത് ട്രഷററായും തെരഞ്ഞെടുത്തു.
#organizing #committee #Kerala #Advocates #Association #District #Conference #Vadakara