വൈക്കിലശ്ശേരി: (vatakara.truevisionnews.com) പ്രദേശത്തെ ശാസ്ത്ര സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന വി മുരളീധരൻ മാസ്റ്ററുടെ ഭൗതികശരീരം കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി ഏറ്റുവാങ്ങി.
വൈക്കിലശ്ശേരി യുപി സ്കൂളിലെ റിട്ടയേർഡ് അധ്യാപകനായ വി മുരളി മാസ്റ്റർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒഞ്ചിയം മേഖലാ സെക്രട്ടറി, മേഖലാ പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുരിക്കിലാട് യൂണിറ്റ് പ്രസിഡണ്ട്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ, അംഗനവാടി അധ്യാപക പരിശീലകൻ പ്രസിഡന്റ് എം ദാസൻ സ്മാരക ഗ്രന്ഥാലയം- വൈക്കിലശ്ശേരി എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു.
മെഡിക്കൽ കോളേജ് അനാട്ടമി ഡെമോ ഹാളിൽ അനാട്ടമി വിഭാഗം തലവൻ ഡോ : അപ്സര എംപി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഭൗതികശരീരം ഏറ്റുവാങ്ങി.
യുക്തിവാദി സംഘം സംസ്ഥാന പ്രവർത്തകൻ ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.
#vmuralidharan #master #body #received #study #medical #students