വടകര: (vatakara.truevisionnews.com) വയനാട് പ്രകൃതി ദുരന്തത്തിൽ ഒരു സഹായവും ചെയ്യാതെ തികച്ചും രാഷ്ട്രീയ വൈര്യ നിര്യാതന ബുദ്ധിയോടെ പെരുമാറുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സിപിഐ നേതൃത്വത്തിൽ വടകര മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനങ്ങൾ സഘടിപ്പിച്ചു.
കാർത്തിക പള്ളിയിൽ മണ്ഡലം സെക്രട്ടറി എൻ എം ബിജു , ഒ എം അശോകൻ കെ ടി കെ സുധി , സി ബാബു നേതൃത്വം നൽകി.
കുറിഞ്ഞാലിയോട് എ കെ കുഞ്ഞി കണാരൻ ,കെ പി പവിത്രൻ, കെ കെ ദിനേശൻ നേത്യത്വം നൽകി.
നാദാപുരം റോഡിൽ വിപി രാഘവൻ ,കെ കുമാരൻ, എം പി രാഘവൻ നേത്യത്വം നൽകി
#CPI #protests #Vadakara #against #central #policy #towards #Wayanad