വടകര: (vatakara.truevisionnews.com) കടത്തനാട് കണ്ട ഏറ്റവും വലിയ മഹോത്സവങ്ങളിൽ ഒന്നാണ് ലിറ്ററേച്ചർ ഫെസ്റ്റ് എന്ന് എംഎൽഎ കെ കെ രമ.
വിവിധ മേഖലകളിലെ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുകയും 51 സെക്ഷനുകളിലായി നടന്ന ചർച്ചകളും സംവാദങ്ങളും സാഹിത്യ നഗരിയോട് കിടപിടിക്കാൻ കഴിയുന്ന തരത്തിൽ കടത്തനാട് ഫെസ്റ്റിന് സാധിച്ചുവെന്നും കെ കെ രമ.
ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഒരുപാട് സാഹിത്യകാരന്മാർ ഉള്ള മണ്ണാണ് കടത്തനാട്. അവിടെ തന്നെ വേണ്ട വിധത്തിൽ അറിയപ്പെടാതെ പോയ ചർച്ച ചെയ്യപ്പെടാതെ പോയ ഒരുപാട് സാഹിത്യകാരന്മാരുണ്ട് .
അവരെയെല്ലാം അടയാളപ്പെടുത്താനും ,പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും ഉള്ള വേദിയായി ഇത്തരത്തിലുള്ള സാഹിത്യോത്സവങ്ങൾ മാറണം എന്ന് എംഎൽഎ നിർദ്ദേശിച്ചു.
ചടങ്ങിൽ ഐ മൂസ അധ്യക്ഷത വഹിച്ചു. സതീശൻ എടക്കൊടി സ്വാഗതവും, ഡയറക്ടർ കല്പറ്റ നാരായണൻ ഉപസംഹാര പ്രഭാഷണം നടത്തി. മനയത്ത് ചന്ദ്രൻ എംസി വടകര, സതീശൻ നടക്കൊടി , ലത്തീഫ് കല്ലറയിൽ എന്നിവർ സംസാരിച്ചു.
#Literature #Fest #KKRama #festivals #KadthanNadu