Dec 16, 2024 11:24 AM

വടകര : (vatakara.truevisionnews.com) ബസിൽ നിന്ന് മൂന്ന് വിദ്യാർത്ഥിനികളെ റോഡിൽ ഇറക്കി വിട്ട സംഭവത്തിൽ അന്വേഷിച്ച് നടപടി എടുക്കാൻ മന്ത്രി ഗണേഷ് കുമാർ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.

ഇറക്കി വിട്ട ബസിലെ കണ്ടക്‌ടരും, ഡ്രൈവറും തിങ്കളാഴ്ച വടകര ജോ.ആർ.ടി.ഒ മുമ്പാകെ ഹാജരാകണം. വടകര ബി.ഇ.എം ഹൈസ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികളെ ഇക്കഴിഞ്ഞ 9 ന് ബസിൽ നിന്ന് ഇറക്കിവിട്ടെന്നാണ് പരാതി.

വടകര നിന്ന് തണ്ണീർ പന്തലിലേക്ക് പോകേണ്ട ബസിൽ കയറേണ്ടതിന് പകരം മറ്റൊരു ബസിൽ കയറി പോകുകയായിരുന്നു. ടിക്കറ്റ് ചാർജ്ജ് കൊടുത്ത ശേഷമാണ് ബസ് മാറിയ വിവരം കുട്ടികൾ മനസിലാക്കുന്നത്.

വഴിയിൽ ഇറങ്ങി തണ്ണീർ പന്തലിലേക്ക് പോകുകയായിരുന്ന അമ്പാടി എന്ന ബസിൽ കയറിയപ്പോൾ കൺസഷൻ അനുവദിക്കാതെ ഫുൾ ചാർജ്ജിന് ആവശ്യപ്പെടുകയും, പണമില്ലെന്ന് പറഞ്ഞപ്പോൾ വഴിയിൽ ഇറക്കിവിട്ടെന്നുമാണ് പരാതി.

കുട്ടികൾ പിന്നീട് ഏറെ നടക്കുകയും പിന്നീട് പരിചയമുള്ള മറ്റൊരു ബസിൽ കയറി തണ്ണീർ പന്തലിലെത്തുകയായിരുന്നു. പെരുമുണ്ടച്ചേരിയിലെ വീട്ടിലെത്താൻ രാത്രിയായി.

വടകര പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല പരാതി ലഭിച്ചതിന് രസീതി പോലും നൽകിയില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.




#minister #intervened #directed #investigate #incident #dropping #students #bus

Next TV

Top Stories