വടകര : (vatakara.truevisionnews.com) ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന ഭാഗമായി ഫണ്ട് സ്വീകരണ ജാഥ നടത്തി.
ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി.
സംസ്ഥാന കമ്മിറ്റി അംഗം കെ .കെ ലതിക വടകര ടൗൺ ലോക്കൽ സെക്രട്ടറി കെ.കെ പത്മനാഭനിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്‌തു.
സംഘാടക സമിതി ട്രഷറർ ടി .പി ഗോപാലൻ, പി.കെ ദിവാകരൻ, കെ പുഷ്പജ, ടി.സി രമേശൻ, എം നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ജാഥകളായാണ് ഫണ്ട് സമാഹരണം നടത്തിയത്.
#CPM #District #Conference #fund #reception #procession #organized