വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകൾക്ക് തുടക്കമായി.
മന്തരത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനവും, കേന്ദ്ര സർക്കാർ നിലപാടുകളും എന്ന വിഷയത്തിൽ മന്തരത്തൂരിൽ സംഘടിപ്പിച്ച സെമിനാർ ബെഫി അഖിലേന്ത്യാ മുൻ ജനറൽ സെക്രട്ടറി എ കെ രമേശ് ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ.എം ബാലൻ അധ്യക്ഷത വഹിച്ചു.
ബി.സുരേഷ് ബാബു, പി.വി രജീഷ്, ടി.കെ അഷറഫ്, എം ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കു താഴ നോർത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ 'സത്യാന്തര കാലത്തെ മാധ്യമ പ്രവർത്തനം ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
പുത്തൂർ സബ് സ്റ്റേഷന് സമീപം പുരോഗ കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ.വത്സലൻ അധ്യക്ഷനായി.
സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം എസ്.കെ സജീഷ്, കെ.പി മനോജൻ, പി.പി സുജിത്ത് എന്നിവർ സംസാരിച്ചു.
#Seminars #begin #CPIM #district #conference #January #Vadakara