ഇരിങ്ങൽ : കരകൗശലക്കാരുടെ കലാവിരുതുകൾ, വസ്തുവൈവിദ്ധ്യങ്ങൾ, ആഭരണങ്ങൾ, രൂപങ്ങൾ തുടങ്ങിയ കരകൗശല വസ്തുക്കൾ ഇഷ്ടപ്പെടുന്നവർക്ക് വാതിൽ തുറന്നിരിക്കുകയാണ് ഇരിങ്ങൽ സർഗാലയ മേള.


വിവിധ ആരാധനാ മുർത്തികളുടെ ചെമ്പുതകിടിൽ കൊത്തിയെടുത്ത ചിത്രങ്ങളുമായാണ് ഏച്ചൂരിലെ രാജീവ്ൻ മേളയിൽ പങ്കെടുത്തിരിക്കുന്നത്.
450 രൂപ മുതൽ 25000 രൂപ വരെയാണ് ചിത്രങ്ങളുടെ വില. ചെമ്പ് തകിടിൽ വരച്ച് പോളിഷ് ചെയ്തതാണ് ചിത്ര ങ്ങൾ.
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിലെ രണ്ടാം നമ്പർ പവലിയനിലെ സുരഭീ സ്മെറ്റൽ ആർട്ട് ആൻഡ് ക്രാഫ്താണ് ശ്രദ്ധേയമാകുന്നത്.
കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരച്ചും കരകൗശല ഉത്പന്നങ്ങൾ നിർമ്മിച്ചും ശ്രദ്ധനേടിയിട്ടുണ്ട് രാജീവൻ.
ഏറെക്കാലം മലേഷ്യയിൽ ആർട്ടിസ്റ്റായി ജോലിചെയ്ത രാജീവൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ ചിത്രകലാ ജീവിതം തുടരു കയാണ്.
മുത്തപ്പൻ, ഗീതോപ ദേശം, ഗണപതി, കൃഷ്ണൻ, ബു ദ്ധൻ തുടങ്ങി നിരവധിരൂപങ്ങ ൾക്ക ലോഹ തകിടിൽ ജീവൻ പകർന്നിട്ടുണ്ട്.
ആന, മയിൽ, പൂക്കൾ തുടങ്ങി അലങ്കാര ചി ത്രങ്ങളും രാജീവന്റെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. പ്രത്യേ ക തരം നിർമാണ രീതിയായ തിനാൽ വർഷങ്ങളോളം സ്വ ർണവർണം മായാതെ നിൽ ക്കും.
മൂന്നാം തവണയാണ് സ ർഗാലയ മേളയിലെത്തുന്നത്. കലാവിസ്മയം ഒരുക്കുന്നതിൽ ഭാര്യബിന്ദുവും കൂടെയുണ്ട്. മക്ക ളായ സൂര്യരാജീവ്, വിഷ്ണു രാജ് എന്നിവരുടെ പിന്തുണ ഇരുവ ർക്കും കരുത്തായി
#echur #Rajeevan #Sargalaya #copperplate #carvings