Jan 11, 2025 08:03 PM

വടകര: (vatakara.truevisionnews.com) മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്താനുള്ള നിർദ്ദേശങ്ങൾ പരിഗണനയിൽ ഇല്ലെന്നു റെയിൽവേ അധികാരികൾ ഷാഫി പറമ്പിൽ.എം.പി ക്ക് ഉറപ്പ് നൽകി.

പാലക്കാട് ഡിവിഷൻ ഓഫീസിൽ നടന്ന കൂടികാഴ്ചയിലാണ് ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദി ഇക്കാര്യം വ്യക്തമാക്കിയത്.

ശക്തമായ ജനവികാരം മാനിക്കുന്നുവെന്നും നിർത്തലാക്കിയ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നും ഡി.ആർ.എം പറഞ്ഞു.

രാവിലെ കോയമ്പത്തൂരിലേക്കും തിരിച്ച് വൈകീട്ട് 8 മണിക്ക് കോഴിക്കോട് നിന്നും വടക്കോട്ടേക്ക് പോകുന്ന രീതിയിൽ സമയം ക്രമീകരിച്ച ഇന്റർസിറ്റി അനുവദിച്ചാൽ യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാകുമെന്ന എം.പി യുടെ നിർദ്ദേശം സേലം ഡിവിഷൻ അധികാരികളുമായി ചർച്ച ചെയ്തതിനുശേഷം തീരുമാനിക്കും.

നിലവിൽ ഡെപ്പോസിറ്റ് വർക്ക് ആയി പരിഗണിയിലുള്ള നന്തി അണ്ടർപാസ്സ്‌, തലശ്ശേരി പുതിയ സ്റ്റാൻഡിൽ നിന്നും റെയിവേ സ്റ്റേഷനിലേക്കുള്ള റോഡ് എന്നിവയുടെ സാങ്കേതിക ,സാധ്യത പരിശോധന നടത്താനും തീരുമാനിച്ചു.

റെയിൽവേ ലൈനിനോട് ചേർന്നുള്ള ഭൂമിയിൽ വീട് നിർമ്മിക്കാനായി എൻ ഒ സി ലഭിക്കാനുള്ള കാലതാമസം പരിഡി ആർ എം പറഞ്ഞു.

കോവിഡിനു ശേഷം ടെമ്പിൾ ഗേറ്റ്, മുക്കാളി, നാദാപുരം റോഡ്, ഇരിങ്ങൽ, തിക്കോടി, ചേമഞ്ചേരി, വെള്ളറക്കാട് തുടങ്ങിയ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് റദ്ധാക്കിയതിനാൽ ഹ്രസ്വ ദൂര യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ എം.പി ചൂണ്ടിക്കാട്ടി.

സമയ ക്രമീകരണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഗണിച്ചു സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും ഡി ആർ എം പറഞ്ഞു.

#Mukkali #railway #station will #retained #MpShafiParambil #Divisional #Manager #assured

Next TV

Top Stories