#palliativeday | 'സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം'; ആയഞ്ചേരിയിൽ പാലിയേറ്റീവ് ദിനാചരണം നടത്തി

#palliativeday | 'സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം'; ആയഞ്ചേരിയിൽ പാലിയേറ്റീവ് ദിനാചരണം നടത്തി
Jan 15, 2025 08:25 PM | By akhilap

ആയഞ്ചേരി: (vatakara.truevisionnews.com) ജനുവരി 15 പാലിയേറ്റീവ് ദിനം ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു.

കിടപ്പിലായ രോഗികളുടെ സാന്ത്വന പരിചരണം ഓരോ മനുഷ്യരുടെയും കടമയാണെന്ന് ഓർമ്മിപ്പിച്ച് ജനുവരി 15 ലോക പാലിയേറ്റീവ് ദിനമായി ആചരിക്കുകയാണ്.

'സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം' എന്നതാണ് ഈ വർഷത്തെ പാലിയേറ്റീവ് സന്ദേശം.

കടമേരി ആർ.എ. സി.ഹൈസ്കൂളിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് സന്ദേശറാലി തണ്ണീർപന്തൽ ടൗണിൽ സമാപിച്ചു.

ബാൻഡ് വാദ്യമേളങ്ങളോടെ നടന്ന റാലിയിൽ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്മാർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, എൻ.എസ്.എസ്, ജെ.ആർ.സി. അംഗങ്ങൾ, പഞ്ചായത്തിലെ വിവിധ പാലിയേറ്റീവ് യൂണിറ്റ് വളണ്ടിയർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു.

തുടർന്ന് തണ്ണീർപ്പന്തൽ ടൗണിൽ നടന്ന സംഗമത്തിൽ പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് പാലിയേറ്റീവ് സന്ദേശം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ മൊയ്തു മാസ്റ്റർ, സരള കൊള്ളിക്കാവിൽ, ടി. കെ. ഹാരിസ്, എ. സുരേന്ദ്രൻ, കെ.കെ. ശ്രീലത, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരായ ബിന്ദു, ഇന്ദിര, അജിത്ത്, സലി, ജയ, ദിവ്യ, പാലിയേറ്റീവ് നേഴ്സ് പ്രമുഷ, എം.കെ.നാണു, ടി.എൻ.അബ്ദുന്നാസർ, പി.ടി.കെ.വിനോദൻ തുടങ്ങിയവർ സംബന്ധിച്ചു.

പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം നടത്തിയും പാലിയേറ്റീവ് രംഗത്ത് 37 വർഷത്തെ സേവനം ചെയ്തുവരുന്ന കൂനമ്പ്രമൽ ഷൈനിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. പാലിയേറ്റീവ് വളണ്ടിയർ ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

#palliative #day #held #Ayanchery

Next TV

Related Stories
അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി

Jul 15, 2025 06:42 PM

അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി

വടകര കരിമ്പന പാലത്ത് റോഡ് ഇടിയുന്നത് അപകട ഭീഷണിയാകുന്നു...

Read More >>
നൂറുവർഷം പിന്നിട്ട്; ‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്

Jul 15, 2025 06:07 PM

നൂറുവർഷം പിന്നിട്ട്; ‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്

‘ഗ്ലോബൽ കടത്തനാടൻ’ പുരസ്കാരം രമേശൻ പാലേരിക്ക്...

Read More >>
വിജയാരവം; സാധ്യതകളെ അവസരങ്ങളാക്കണം -ഡോ:ആയിഷ സ്വപ്ന

Jul 15, 2025 03:44 PM

വിജയാരവം; സാധ്യതകളെ അവസരങ്ങളാക്കണം -ഡോ:ആയിഷ സ്വപ്ന

മാറുന്ന ലോകത്തെ ഉൾക്കൊള്ളാൻ വിദ്യാഭ്യാസം കൊണ്ട് കഴിയണമെന്ന് ഡോ:ആയിഷ...

Read More >>
പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ.എസ്.എസ്.പി.എ

Jul 15, 2025 01:35 PM

പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -കെ.എസ്.എസ്.പി.എ

പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന്...

Read More >>
തിളക്കമാർന്ന വിജയം; അലിഫ് ടാലന്റ് ടെസ്റ്റ് ഉപജില്ലാ മത്സരം ശ്രദ്ധേയമായി

Jul 15, 2025 11:24 AM

തിളക്കമാർന്ന വിജയം; അലിഫ് ടാലന്റ് ടെസ്റ്റ് ഉപജില്ലാ മത്സരം ശ്രദ്ധേയമായി

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ അലിഫ് ടാലന്റ് ടെസ്റ്റ് ഉപജില്ലാ മത്സരം...

Read More >>
ജനം ഭീതിയിൽ; വില്യാപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം

Jul 15, 2025 10:50 AM

ജനം ഭീതിയിൽ; വില്യാപ്പള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം

വില്യാപ്പള്ളിയിൽ തെരുവ് നായ ശല്യം...

Read More >>
Top Stories

News Roundup

//Truevisionall