Feb 25, 2025 10:15 AM

വടകര: (vatakara.truevisionnews.com) അഴിയൂരിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന കണ്ടെയ്‌നർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അഴിയൂർ കോറോത്ത് റോഡിൽ തുരുത്തി പുറത്ത് സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലാണ് കണ്ടയ്‌നർ കണ്ടെത്തിയത്.

ഇന്നലെ രാത്രി പ്രദേശവാസികളാണ് കണ്ടെയ്‌നർ കണ്ടത്. തുടർന്ന് ചോമ്പാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ചോമ്പാൽ സിഐയുടെ നേതൃത്വത്തിൽ വടകര നിന്നെത്തിയ ബോംബ് സ്ക്വാഡ് കണ്ടെയ്‌നർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പ്രദേശത്ത് പോലീസ് വ്യാപക പരിശോധന നടത്തി.


#Suspected #bomb #Steel #container #found #abandoned #Azhiyur

Next TV

Top Stories










News Roundup






Entertainment News