വടകര : ആയഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ആയഞ്ചേരി പറമ്പിൽ സ്വദേശി ആക്കായി താഴെകുനിയിൽ വീട്ടിൽ അമൽ (27) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം നിന്ന് 70 ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി.


ഇന്നലെ രാത്രി 8.30 ഓടെ വടകര അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ വില്ല്യപ്പള്ളി, കുനിങ്ങാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് സായിദാസ്. കെ. പി, ഷൈജു. പി. പി സിവിൽ എക് സൈസ് ഓഫിസർ, മുസ്ബിൻ. ഇ.എം, ഡ്രൈവർ പ്രജീഷ്. ഇ കെ എന്നിവർ പങ്കെടുത്തു
#Youth #arrested #ganja #AYANCHERY