അഴിയൂർ: പഞ്ചായത്ത് എഇ ഓഫീസിലെ വനിതാ ജീവനക്കാരിയെ കൈയ്യേറ്റം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌ത ക്ലർക്കിനെതിരെ ഭരണസമിതി എടുത്ത തീരുമാനം നടപ്പാക്കാൻ തയ്യാറാവാത്ത സെക്രട്ടറിയുടെയും പ്രസിഡണ്ടിന്റെയും നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.


എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി.ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു.
കൈപ്പാട്ടിൽ ശ്രീധരൻ അധ്യക്ഷത വഹിച്ചു.എ.ടി ശ്രീധരൻ, കെ.എ സുരേന്ദ്രൻ, മുബാസ് കല്ലേരി, കെ.പി പ്രമോദ്, റഫീഖ് അഴിയൂർ, കെ.പി പ്രീജിത്ത് കുമാർ, ടി.എൻ പങ്കജാക്ഷി എന്നിവർ സംസാരിച്ചു.
എൽഡിഎഫ് പഞ്ചായത്ത് കൺവീനർ എം.പി ബാബു സ്വാഗതം പറഞ്ഞു.
#Protest #march #Action #taken #against #clerk #insulted #female #employee #Azhiyur #panchayath #LDF