---
title: "അഴിയൂർ പഞ്ചായത്ത് ഭരണം അട്ടിമറിക്കാമെന്നത് വ്യാമോഹം -പാറക്കൽ അബ്ദുള്ള"
english_title: "#It #is #delusion #that #Azhiyur #Panchayat #administration #can #be #overthrown #ParakkalAbdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/276807/it-is-delusion-that-azhiyur-panchayat-administration-can-be-overthrown-parakkalabdullah"
published_at: "2025-03-15T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d586b0cdf5e_1.jpg"
keywords: []
---

# അഴിയൂർ പഞ്ചായത്ത് ഭരണം അട്ടിമറിക്കാമെന്നത് വ്യാമോഹം -പാറക്കൽ അബ്ദുള്ള

> **Lead Summary:** **അഴിയൂർ: **എസ് ഡി പി ഐ യുമായി ചേർന്ന് അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണം അട്ടിമറിക്കമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു.

## Article Content

**അഴിയൂർ: **എസ് ഡി പി ഐ യുമായി ചേർന്ന് അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണം അട്ടിമറിക്കമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു.

എസ് ഡി പി ഐ സി പി എം അഴിയൂർ പഞ്ചായത്തിൽ നടത്തുന്ന നുണ പ്രചരണത്തിന് എതിരെ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജനകീയ മുന്നണി നടത്തിയ നേര് അറിയിക്കൽ .

കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടിന് എതിരെ സി പി എം എസ് ഡി പി കൂട്ടുക്കെട്ടിലൂടെ കയ്യേറ്റo നടത്തിയത് പ്രതിഷേധാർഹമാണ്. ജനകീയ മുന്നണി പഞ്ചായത്ത് ചെയർമാൻ കെ. അൻവർ ഹാജി അധ്യഷത വഹിച്ചു.

ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു , യു.ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ , പ്രദീപ് ചോമ്പാല, ടി സി രാമചന്ദ്രൻ., പി ബാബുരാജ്, വി പി പ്രകാശൻ യുസഫ് കുന്നുമ്മൽ, ശശിധരൻ തോട്ടത്തിൽ , പി പി ഇസ്മായിൽ, പി കെ കാസിം, വി കെ അനിൽകുമാർ , സിറാജ് എം പി, ഹാരിസ് മുക്കാളി, സി സുഗതൻ , ബവിത്ത് തയ്യിൽ കെപി വിജയൻ, പി കെ കോയ എന്നിവർ സംസാരിച്ചു പടം: ജനകീയ മുന്നണി അഴിയൂരിൽ നടത്തിയ ജനകീയ കുട്ടായ്മ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/276807/it-is-delusion-that-azhiyur-panchayat-administration-can-be-overthrown-parakkalabdullah)