Mar 20, 2025 10:08 AM

അഴിയൂർ: (vatakara.truevisionnews.com) സാമൂഹിക ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകിയുള്ള 2025-26 സാമ്പത്തിക വര്‍ഷത്തെ അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ബജറ്റ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മറിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അവതരിപ്പിച്ചു.

266684723/-രൂപ പ്രാരംഭ ബാക്കി ഉൾപ്പെടെയുള്ള വരവും 242193515/- രൂപ ആകെ ചെലവും 24491208/- രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്.

സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് 80. 40 ലക്ഷവും, ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം എന്നിവക്ക് 2.18 കോടി രൂപയും, റോഡുകൾക്കായി 2.08 കോടിയും, ആരോഗ്യ മേഖലക്ക് 35.75 ലക്ഷവും ശുചിത്വ, മാലിന്യ സംസ്കരണ മേഖലക്ക് 34. 97 ലക്ഷവും കാർഷിക മേഖലക്ക് 29.40 ലക്ഷവും, മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 19.36 ലക്ഷം , വെറ്റിനറി ഹോസ്പിറ്റൽ നിർമ്മാണത്തിന് 40 ലക്ഷം , ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പുതുക്കി പണിയുന്നതിന് 30 ലക്ഷം ,അംഗൻവാടി കെട്ടിടങ്ങളുടെ മെയിന്റനൻസിന് 17 ലക്ഷം , ബഡ്സ് സ്കൂൾ കെട്ടിട നിർമ്മാണത്തിന് 15 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദ സദനം,അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ,എസ്, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു.

#Azhiyur #Grama #Panchayath #budget #emphasizes #social #welfare #projects

Next TV

Top Stories










News Roundup






//Truevisionall