---
title: "പാലയാട് മൃഗാശുപത്രി -വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ട പ്രവർത്തി പൂർത്തിയായി"
english_title: "#Palayad #Veterinary #Hospital #Valiyaparambath #Mukku #Road #Phase #one #work #completed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/278480/palayad-veterinary-hospital-valiyaparambath-mukku-road-phase-one-work-completed"
published_at: "2025-03-23T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dfca054d201__.jpg"
keywords: []
---

# പാലയാട് മൃഗാശുപത്രി -വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ട പ്രവർത്തി പൂർത്തിയായി

> **Lead Summary:** **മണിയൂർ: **മണിയൂർ പഞ്ചായത്തിലെ പാലയാട് 18ാം വാർഡിലെ മൃഗാശുപത്രി -വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ടം പൂർത്തിയായി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**മണിയൂർ: **മണിയൂർ പഞ്ചായത്തിലെ പാലയാട് 18ാം വാർഡിലെ മൃഗാശുപത്രി -വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ടം പൂർത്തിയായി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഇതോടൊപ്പം മൃഗാശുപത്രി - തെയ്യുള്ളതിൽ ക്ഷേത്രം റോഡ് മൂന്നാം ഘട്ടം പൂർത്തിയായതിൻ്റെയും ഉദ്ഘാടനം നടന്നു. ചടങ്ങിൽ വാർഡ് മെമ്പർ ടി പി.ശോഭന അദ്ധ്യക്ഷത വഹിച്ചു. വിപി സുരേന്ദ്രൻ, വി പി. ജയൻ എന്നിവർ സംസാരിച്ചു.

> പാലയാട് പ്രദേശത്തെ തന്നെ ഏറ്റവും വലിയ ഒരു റെഡി ഡൻഷ്യൽ ഏരിയ ആയ "വലിയ പറമ്പത്ത്" നിവാസികളായ പത്തിലധികം വിട്ടുകാർക്ക് വടകരക്കും പയ്യോളിക്കും പോവാനുള്ള പ്രധാന റോഡിലേക്ക് എത്താനുള്ള സാഹചര്യമാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇതോടെ സഫലമാവുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/278480/palayad-veterinary-hospital-valiyaparambath-mukku-road-phase-one-work-completed)