ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരിയിലെ ചേറ്റുകെട്ടി, കുറ്റ്യാടിപ്പൊയിൽ ഭാഗങ്ങളിൽ കർഷകരുടെ വാഴ, കമുങ്ങ്,തെങ്ങിൻ തൈകൾ എന്നിവ വെട്ടിനശിപ്പിച്ച സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കി കുറ്റക്കാരെ കണ്ടെത്തണമെന്ന് കർഷകസംഘം ആയഞ്ചേരി വില്ലേജ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.


കർഷക സംഘം നേതാക്കൾ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചു. എൻ കെ സുരേഷ് അധ്യക്ഷം വഹിച്ചു. ആർ കെ ചന്ദ്രൻ, ടി.പി ഹമീദ്, കെ.വി ജയരാജൻ, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ , കെ സോമൻ യൂ വി കുമാരൻ, സജീവൻ കെ എന്നിവർ സംസാരിച്ചു.
#Farmers #group #demands #comprehensive #investigation #destruction #agricultural #crops