ആയഞ്ചേരി: (vatakara.truevisionnews.com) സമ്പൂർണ്ണ ശുചീകരണയജ്ഞത്തിൻ്റെ ഭാഗമായി ശുചിത്വ പ്രതിജ്ഞയും ശുചീകരണവും നടത്തി മംഗലാട് പറമ്പിൽ ഗവൺമെൻ്റ് യു.പി സ്കൂൾ മാതൃക കാട്ടി. പ്ലാസ്റ്റിക്ക് സഞ്ചികളും മിഠായി കവറുകളും സ്ക്കൂളിൽ പ്രത്യേകം സ്ഥാപിച്ച ബിന്നുകളിൽ നിക്ഷേപിക്കും.


വലിച്ചെറിയൽ ശീലം ഒഴിവാക്കി നല്ല ഭൂമിക്ക് വേണ്ടി ശ്രമിക്കുന്നതോടൊപ്പം ഇന്നത്തെ ഭൂമി നാളെത്തെ ജനതയ്ക്ക് കൈമാറാനുള്ള പ്രവർത്തനവും നടത്തും.
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥാപനമേധാവി ആക്കായി നാസർ മാസ്റ്റർ പ്ലാസ്റ്റിക്കിൻ്റെ ദോഷങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.
#Cleanliness #pledge #UP #Govt #School #Mogalad #Parambil #cleans #school #premises