---
title: "യാത്രയയപ്പ് സംഗമം; 'കേരളത്തിലെ സമൂഹിക വളർച്ചയുടെ അടിത്തറ പൊതുവിദ്യാഭ്യാസ മികവ്' - പി എസ്‌ സ്‌മിജ "
english_title: "#Farewell #meeting #General #education #excellence #foundation #social #growth #Kerala #PSSmija"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/278908/farewell-meeting-general-education-excellence-foundation-social-growth-kerala-pssmija"
published_at: "2025-03-25T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e26642e8eb9_smija.jpg"
keywords: []
---

# യാത്രയയപ്പ് സംഗമം; 'കേരളത്തിലെ സമൂഹിക വളർച്ചയുടെ അടിത്തറ പൊതുവിദ്യാഭ്യാസ മികവ്' - പി എസ്‌ സ്‌മിജ 

> **Lead Summary:** **തോടന്നൂർ : ** കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ തോടന്നൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു.

## Article Content

**തോടന്നൂർ : ** കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ തോടന്നൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു.

ലോകനാർക്കാവിന് സമീപത്തെ ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക സംഗമം കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ്‌ സ്‌മിജ ഉദ്ഘാടനം ചെയ്‌തു. പൊതുവിദ്യാഭ്യാസ മികവാണ് കേരളത്തിൻ്റെ സാമൂഹിക വളർച്ചയുടെ അടിത്തറ എന്ന് അവർ അഭിപ്രായപ്പെട്ടു.

സബ്ജില്ലാ പ്രസിഡൻ്റ് ടി സുരേഷ് ബാബു അധ്യക്ഷനായി. എഴുത്തുകാരായ അധ്യാപകരുടെ സംഗമം, അധ്യാപക കലാ-കായിക പ്രതിഭകൾക്കുള്ള അനുമോദനം, ഇഫ്‌താർ വിരുന്ന് എന്നിവ പരിപാടിയിൽ നടന്നു. പി കെ രാജൻ, ഒ കെ ജിഷ, വി വിപിൻ, കെ എൽ അശ്വന്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/278908/farewell-meeting-general-education-excellence-foundation-social-growth-kerala-pssmija)