ആയഞ്ചേരി: (vatakara.truevisionnews.com) ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ ചാലിൽ മുക്ക് - കുറ്റിവയൽ റോഡിൻ്റെ നാടിന് സമർപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. തറമ്മൽ, കക്കം വെള്ളി, കുറ്റിവയൽ ഭാഗങ്ങളിലെ നാല്പതോളം കുടുംബങ്ങൾക്ക് മെയിൻ റോഡുമായി ബന്ധപ്പെടാൻ ഉപകരിക്കുന്ന വഴിയാണിത്.


പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. 50 വർഷങ്ങളുടെ പഴക്കമുള്ള മൺറോഡ് മഴക്കാലമായാൽ ചെളിയും വെള്ളവും കെട്ടിനിന്ന് കാൽ നടയാത്രയ്ക്ക് പോലും പ്രയാസകരമായിരുന്നു.
കടമേരി- കുറ്റിവയലിൽ ആയഞ്ചേരി പഞ്ചായത്ത് ഓഫീസ്, ആയഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക് എന്നിവ നിലവിലുള്ള കാലത്താണ് റോഡ് നിർമ്മിച്ചത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് പരിഹരിക്കപ്പെട്ടത്.
റോഡിൻ്റെ ബാക്കി വന്ന ഭാഗങ്ങൾ പൂർത്തീകരിക്കാനുള്ള ഫണ്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. അയൽകൂട്ടം കൺവീനർ കെ.വി.രാജൻ അധ്യക്ഷം വഹിച്ചു. കെ.വി. ജയരാജൻ, പി.എം സദാനന്ദൻ, കെ.വി മജീദ്, തറമ്മൽ രാജൻ, ടി. ശ്രീധരൻ, തറമൽ ദാമു , ഹരീഷ് കെ.വി, ബാലകൃഷ്ണൻ കെ.വി, അജിത തറമ്മൽ, കെ രാജൻ എന്നിവർ സംസാരിച്ചു.
#Chalil #Mukku #Kuttivayal #road #dedicated #nation