മണിയൂർ: തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായി മൂന്നാം തവണയും ജില്ലയിൽ ഒന്നാമതായി മണിയൂർ ഗ്രാമപഞ്ചായത്ത്. 2024-25 സാമ്പത്തിക വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾക്കാണ് മണിയൂർ ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.


13.71 കോടി രൂപ ചെലവഴിച്ച് 2500 കുടുംബങ്ങൾക്ക് നൂറ് തൊഴിൽ ദിനങ്ങൾ നൽകിയാണ് പഞ്ചായത്ത് ഈ നേട്ടത്തിന് അർഹമായത്. നൂറ് തൊഴിൽ ദിനം നൽകിയതിൽ സംസ്ഥാന തലത്തിൽ അൻപതാം സ്ഥാനത്താണ് മണിയൂർ പഞ്ചായത്ത്.
67 ഗ്രാമീണ റോഡുകൾ, കോഴിക്കൂടുകൾ, മലിനജല കുഴികൾ, കംപോസ്റ്റ് കുഴികൾ, തൊഴുത്തുകൾ, ആട്ടിൻ കൂടുകൾ, അസോള ടാങ്കുകൾ, ഫാം പോണ്ടുകൾ എന്നിവയുടെ നിർമ്മാണവും 3,01, 195 അവിദഗ്ദ്ധ തൊഴിൽ ദിനങ്ങളുമാണ് തൊഴിലുറപ്പിന്റെ ഭാഗമായി പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ പ്രധാന പ്രവൃത്തികൾ.
#Onehundred #days #work #Maniyoor #Panchayath #scores #hattrick #employment #guarantee #scheme