വടകര:(vatakara.truevisionnews.com) എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ പുസ്തകമായ 'ഒടുവിലത്തെ കത്ത്' എന്ന കവിത സമാഹാരത്തിന്റെ കവർ പ്രകാശനം ഗാനരചയിതാവ് ഇ വി വത്സൻ നിർവഹിച്ചു. വടകര നഗരസഭ പാർക്കിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി.
ജനറൽ കൺവീനർ ഹരീന്ദ്രൻ കരിമ്പന പാലം,ട്രഷറർ വി പി സർവ്വോത്തമൻ, മണലിൽ മോഹനൻ, പ്രദീപ് ചോമ്പാല, മനോജ് ആവള തുടങ്ങിയവർ സംസാരിച്ചു. 28ന് നഗരസഭ പാർക്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് പുസ്തക പ്രകാശനം. കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്യും കവി വീരാൻകുട്ടി പ്രകാശനം ചെയ്യും. രാംദാസ് വടകരയാണ് കവർ രൂപകല്പന ചെയ്തത്. ഭൂമി ബുക്സ് ആണ് പ്രസാധകർ.
#Cover #AMKunjikannan#poetry #collection #The Last Letter#released