വടകര: (vatakara.truevisionnews.com) പഴയ ബസ് സ്റ്റാന്റിൽ ബസിന്റെ മുൻ ചക്രം കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്. മണിയൂർ കരുവഞ്ചേരി സ്വദേശി വിദ്യാഭവനിൽ വി.കെ അച്ചുതക്കുറുപ്പിനാണ് (82) പരിക്കേറ്റത്.


ബുധനാഴ്ച രാവിലെ 11:15 ഓടെയാണ് സംഭവം. പഴയ ബസ് സ്റ്റാന്റിൽ നിന്നു വടകര വില്യാപ്പള്ളി ആയഞ്ചേരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന KL130819113 പ്രാർഥന ബസ് ഇടിച്ചാണ് അപകടം.
പഴയ സ്റ്റാൻഡിൽ നിന്നു ഭാര്യ രാധക്കൊപ്പം മറുഭാഗത്തേക്ക് കടക്കുന്നതിനിടയിൽ വില്യാപ്പള്ളി ഭാഗത്തേക്കുള്ള ട്രാക്കിൽ പാർക്ക് ചെയ്യാൻ എടുത്ത പ്രാർഥന ബസ് അച്യുതക്കുറുപ്പിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തു വീണ ഇയാളുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറി ഇറങ്ങുകയും ചെയ്തു.
ഓടിയെത്തിയവർ ഇയാളെ വടകര സൗകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അച്ചുതക്കുറുപ്പിന്റ കാലിന് പൊട്ടലുണ്ട്. തലക്കും മുറിവേറ്റിട്ടുണ്ട്.
#front #wheel #bus #accident #Vadakara #elderly #man #injured