മണിയൂർ: ( vatakaranews.in ) പാലയാട് നടയിലെ കെ.കെ.എം.സ്റ്റോർസ് ഉടമയും മാതൃഭൂമി, മലയാള മനോരമ പത്രങ്ങളുടെ ഏജന്റുമായിരുന്ന എൻ.ടി.വൽസൻ (ബാബുവേട്ടൻ) കച്ചവടം നിർത്തി വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി വേറിട്ടൊരു യാത്രയയപ്പ് ഒരുക്കി നാട്ടുകാർ. പാലയാട് നടയിലെ ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും ഫ്രണ്ട്സ് അരയാക്കൂൽ കലാ സാംസ്‌കാരിക വേദിയും ചേർന്നാണ് യാത്രയപ്പ് നൽകിയത്. പുകയില ഉൽപന്നങ്ങൾ വിൽപന നടത്താതെ മാതൃകയായ വ്യാപാരിയായിരുന്നു എൻ.ടി.വത്സൻ.


ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് വേണ്ടി രവീന്ദ്രൻ കുട്ടംകണ്ടി പൊന്നാട അണിയിച്ചു. മുതിർന്ന വ്യാപാരിയായ നടുവിലെകണ്ടി കണാരനും വി.പി. ബാലനും ചേർന്ന് മൊമെന്റോ നൽകി. സുർജിത് ടി.വി.അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീവൻ.ടി.സി (റിട്ട.ടിഎസ്ഒ) ആശംസകൾ നേർന്നു. ബാബുവേട്ടൻ മറുപടി പ്രസംഗം നടത്തി. മനേഷ് കുനിയിൽ സ്വാഗതം പറഞ്ഞു. കുനിയിൽ ബാബു, നടുവിലെ കണ്ടിസജീവൻ, സുരേഷ്.വി.കെ, പടന്നയിൽ ബാബു എന്നിവർ നേതൃത്വം നൽകി.
ഫ്രണ്ട്സ് കലാവേദി നടത്തിയ ചടങ്ങിൽ തയ്യടുത്ത് ബാബു മൊമെന്റോ നൽകി. സെക്രട്ടറി പ്രിയരഞ്ജൻ വി.കെ. സംസാരിച്ചു. സുകേഷ്. കെടി, ധനിഷ് ടി.വി, കല്ലടി രാജൻ എന്നിവർ നേതൃത്വം നൽകി.
farewell Locals bid Babuvettan quit business entered life leisure