ചോറോട് : ( vatakaranews.in ) ചോറോട് പഞ്ചായത്തിലെ മുൻ കോൺഗ്രസ് നേതാവും അധ്യാപകനുമായിരുന്ന എം. എസ്. കരുണാകരൻ മാസ്റ്ററുടെ 31-ാം ചരമ വാർഷികദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.


അനുസ്മരണ സമ്മേളനം വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്റ് സതീശൻ കുരിയാടി ഉദ്ഘാടനം നിർവഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി കെ. പി. കരുണാകരൻ അധ്യക്ഷം വഹിച്ചു. ചോറോട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് നജ്‌മൽ. പി. ടി. കെ.അനുസ്മരണ പ്രഭാഷണം നടത്തി.
ചോറോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ സി. നാരായണൻ മാസ്റ്റർ, യു.ഡി. എഫ്. നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, അഴിയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പറമ്പത്ത് പ്രഭാകരൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് നിജിൻ മാസ്റ്റർ, ഐ. എൻ. ടി. യു. സി. നിയോജക മണ്ഡലം പ്രസിഡൻ്റ് ഫസലു, പുള്ളോട്ട് അനന്തൻ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മഠത്തിൽ പുഷ്പ,. കെ. പി. ശ്രീനിവാസൻ മാസ്റ്റർ, ശ്രീജേഷ് നാഗപ്പള്ളി,എൻ കെ. രവീന്ദ്രൻ മാസ്റ്റർ,കൂമുള്ളി വേണു,വാർഡ് കോൺഗ്രസ് പ്രസിഡന്റ് കൂമുള്ളി ശ്രീധരൻ,സത്യനാഥൻ എന്നിവർ സംസാരിച്ചു.പുത്തൻതെരു രാധാകൃഷ്ണൻ സ്വാഗതവും അജിത്കുമാർ. എം. കെ. നന്ദിയും പറഞ്ഞു.
Former Congress leader MSKarunakaran Master memorial service