വടകര :(vatakara.truevisionnews.com) എസ് എൻ ഡി പി യോഗം വടകര കമ്മ്യൂണിറ്റി ഹാളിൽ ലഹരി വിരുദ്ധ സന്ദേശവുമായി കുടുംബ സംഗമം സംഘടിപ്പിച്ചു. വടകര യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സദസ്സിന് യൂണിയൻ പ്രസിഡണ്ട് എം.എം.ദാമോദരൻ ദീപം തെളിയിച്ച് അദ്ധ്യക്ഷത വഹിച്ചു. പി.എം.രവീന്ദ്രൻ്റെ ഒപ്പം ഒരു പറ്റം പ്രവർത്തനസജ്ജമായ കൗൺസിൽ അംഗങ്ങൾ ഉള്ളതാണ് വടകര യൂണിയൻ ഇന്നും ശക്തമായ നിലയിൽ നിൽക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി പറഞ്ഞു.


' ഗുരുവാണ് ലഹരി ' എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധ് കോട്ടയം പ്രഭാഷണം നടത്തി.ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതം പാറ,ചന്ദ്രൻ ചാലിൽ,റഷീദ് കക്കട്ട്,കൗൺസിലർമാരായ ജയേഷ് വടകര,അനിൽ വൃന്ദാവനം,ബാലൻ പാറക്കണ്ടി,വിനോദൻ മാസ്റ്റർ,വനിത സംഘം കേന്ദ്രസമിതി അംഗം റീന രാജീവ്,യൂണിയൻ വനിത സംഘം പ്രസിഡണ്ട് സുഭാഷിണി സുഗുണേഷ്,സെക്രട്ടറി ഗീത രാജീവ്,യൂത്ത് മൂവ്മെൻ്റ് കേന്ദ്രസമിതി അംഗം അനീഷ് കുനിങ്ങാട്,യൂത്ത് മൂവ്മെൻ്റ് പ്രസിഡണ്ട് ഷൈനിത്ത് അടുക്കത്ത്,സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആർ ഡി സി എക്സിക്യൂട്ടീവ് മെമ്പർ ആയി തിരഞ്ഞെടുത്ത റഷീദ് കക്കട്ട്, എൻ എം എം സ്കോളർഷിപ്പ് കരസ്ഥമാക്കിയ അൽക്ക ശ്രീജിത്ത് എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ നന്ദിയും പറഞ്ഞു.
SNDP Yogam family gathering with anti-drug message at Vadakara Community Hall