വടകര : ( vatakaranews.in ) വടകരയിൽ ഭർത്താവിനെ വീഡിയോ കോൾ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി. ചോറോട് കാർത്തികയിൽ ബിജിൽ ശ്രീധറിൻ്റെ ഭാര്യ നിമ്മിയാണ് മരിച്ചത് . വ്യാഴാഴ്ച്ച വൈകീട്ട് 5.40 തോടെയാണ് സംഭവം.
തൃശ്ശൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് ബിജിലിനെ വീഡിയോകോൾ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ നിമ്മി വീടിന്റെ മുകളിലെ നിലയിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങികയായിരുന്നുവെന്നും
ഭാര്യ വിളിച്ച വിവരം ബിജിൽ ബന്ധുക്കളെ അറിയിച്ചതിനു പിന്നാലെ വീട്ടിലേക്ക് എത്തിയ അമ്മാവനും നാട്ടുകാരും കണ്ടത് നിമ്മി തൂങ്ങിയ നിലയിലാണ്. തുടർന്ന് കെട്ടറുത്ത് ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നും ബിജിലിൻ്റെ ബന്ധു പ്രദീപ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വീടിന്റെ മുകളിലെ നിലയിലുള്ള വർക്ക് ഏരിയയുടെ ഷീറ്റ് ഇട്ട ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയർ കുരുക്കിയാണ് നിമ്മി ആത്മഹത്യ ചെയ്തെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വടകര പൊലീസിൽ പരാതി നൽകുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
woman committed suicide video calling her husband Vadakara chorodu