May 25, 2025 10:28 AM

വടകര: 2018 ൽ കുറിഞ്ഞാലിയോട് ആരംഭിച്ച വടകര ബ്ലോക്ക് റൂറൽ എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് സോഷ്യൽ വെൽഫയർ കോ-ഓപ് സോസൈറ്റി ലിമിറ്റഡിന്റെ പുതിയ കെട്ടിടത്തിലേക്ക്. നാളെ കേരള റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.

സാധാരണക്കാർക്കായി സാമ്പത്തിക ആവശ്യങ്ങൾ നിർവ്വഹിക്കാനുതകുന്ന വിധത്തിൽ ലളിതവും കൂടുതൽ മെച്ചപ്പെട്ടതുമായ സേവന സൗകര്യങ്ങൾ നൽകുക എന്നതാണ് പുതിയ ഓഫീസിന്റെ ലക്‌ഷ്യം. പുതിയ കെട്ടിടത്തിലെ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട് ഗ്രാമീണ ജനങ്ങൾക്കിടയിലെ ചെറുകിട നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുവാനും അത്യാവശ്യ സന്ദർഭങ്ങളിൽ വായ്പകൾ കൊടുക്കുവാനും ഈ സംഘടന സഹായിക്കും. പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ സംഘത്തിൽ നിന്നും അംഗങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇവരുടെ യഥാർഥ ലക്‌ഷ്യം.

സംഘം ഭരണസമിതി പ്രസിഡണ്ട് കെ. ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ചെയർമാൻ കെ കുഞ്ഞിക്കണാരൻ സ്വാഗത പ്രസംഗം നിർവഹിക്കും. സംഘം ഓണററി സെക്രട്ടറി വി.പി രാഘവൻ റിപ്പോർട്ട് അവതരിപ്പിക്കും. സഹകരണ ജോയിൻറ് റജിസ്ട്രാർ എൻ .എം ഷീജ സ്ട്രോങ്ങ് റൂം ഉദ്ഘാടനം എൻ .എം ഷീജ നിർവഹിക്കും. ഏറാമല ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ആദ്യ നിക്ഷേപത്തുക സ്വീകരിക്കുകയും സഹകരണ അസ്സിസ്റ്റൻഡ് റജിസ്ട്രാർ ഷിജു പി.വായ്പ്പാ വിതരണം നിർവഹിക്കുകയും ചെയ്യും.

പുറമേരി യൂണിറ്റ് സഹകരണ ഇൻസ്പെക്‌ടർ സുരേഷ് ബാബു മണിയലത്ത് കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. പി സൗമ്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കോട്ടയിൽ രാധാകൃഷ്‌ണൻ, പി.കെ സനൽ കുമാർ, എൻ.എം ബിജു, പി. ലിസി തുടങ്ങിയവർ ആശംസ അറിയിക്കുകയും ചെയ്യും.

Inauguration tomorrow Vadakara Block Rural Employees Workers Social Welfare Co op Society Limited

Next TV

Top Stories