വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി
May 25, 2025 02:06 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിൻ്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിൻ്റെ അടുക്കളയിലെ ഇരുമ്പ് ഗ്രിൽസിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ വില്ല്യാപ്പള്ളി മയ്യന്നൂർ സ്വദേശി തവര പറമ്പത്ത് മീത്തൽ വിനീഷ് (47) ആണ് മരിച്ചത്.

ഇന്ന് പകൽ 10.45 നും 11 മണിക്കും ഇടയിലാണ് സംഭവം. ബന്ധുക്കളും അയൽവാസികളും വിനീഷിനെ ഉടൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വടകര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

ഭാര്യ: നിംസി

മകൾ : ശ്രീനന്ദ

അച്ഛൻ: പരേതനായ കുമാരൻ അമ്മ: പരേതയായ ചന്ദ്രി.

Autorickshaw driver found dead Vadakara kitchen

Next TV

Related Stories
സ്നേഹാദരം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു

May 25, 2025 05:10 PM

സ്നേഹാദരം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കളെ...

Read More >>
വില്യാപ്പള്ളിയിൽ സ്‌കൂട്ടറിനു മീതെ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം

May 25, 2025 02:43 PM

വില്യാപ്പള്ളിയിൽ സ്‌കൂട്ടറിനു മീതെ തെങ്ങ് വീണ് യാത്രക്കാരന് ദാരുണാന്ത്യം

വില്യാപ്പള്ളിയിൽ സ്‌കൂട്ടറിനു മീതെ തെങ്ങ് വീണ് യാത്രക്കാരൻ...

Read More >>
മുക്‌തി; ലഹരി വിരുദ്ധ സന്ദേശവുമായി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ തെരുവു നാടകം

May 25, 2025 12:59 PM

മുക്‌തി; ലഹരി വിരുദ്ധ സന്ദേശവുമായി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ തെരുവു നാടകം

ലഹരി വിരുദ്ധ സന്ദേശവുമായി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ തെരുവു...

Read More >>
മികച്ച അവസരം; ഉന്നത വിജയികളെ അനുമോദിക്കാനൊരുങ്ങി എം.ആർ.സി ഒഞ്ചിയം

May 25, 2025 12:01 PM

മികച്ച അവസരം; ഉന്നത വിജയികളെ അനുമോദിക്കാനൊരുങ്ങി എം.ആർ.സി ഒഞ്ചിയം

ഉന്നത വിജയികൾക്ക് എം.ആർ.സി ഒഞ്ചിയം അനുമോദന ചടങ്ങ്...

Read More >>
Top Stories