മടപ്പള്ളി: (vatakara.truevisionnews.com) വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ നടന്ന വടകര ബി ആർസിയുടെ സോഷ്യൽ സയൻസ് അദ്ധ്യാപക പരിശീലനം പൂർത്തിയായി. ക്യാമ്പിൽ അദ്ധ്യാപകർ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമാവുന്നു.


രണ്ട് ദിവസത്തെ പരിശീലനം കൊണ്ട് തയ്യാറാക്കിയ മുക്തി എന്ന നാടകത്തിന് രചനയും സംവിധാനവും നിർവഹിച്ചത് ക്ലസ്റ്റർ പരിശീലകനായ പ്രേംജിത്ത് ചോമ്പാലയാണ്.
ഗാനരചന : ബിന്ദു സുരേന്ദ്രൻ, ആലാപനവും സംഗീതവും ഷൈനി വേണുഗോപാൽ. ശ്രുതി, ദീപ, സ്മിത, പ്രിയങ്ക, സിന്ധു സുരേന്ദ്രൻ, ബിന്ദു, പ്രതീക്ഷ, ഷെബിത, ഷീബ, ജയലേഖ എന്നീ അദ്ധ്യാപികമാരോടൊപ്പം പ്രധാന വേഷത്തിൽ സംവിധായകനും അഭിനയിച്ചിട്ടുണ്ട്. സമൂഹത്തിന് നല്ലൊരു ലഹരിമുക്ത സന്ദേശം നല്കാൻ മുക്തി എന്ന തെരുവു നാടകത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
Street play social science teachers anti drug message