വടകര: (vatakara.truevisionnews.com) അശാസ്ത്രീയമായും രാഷ്ട്രീയ പ്രേരിതവുമായും ഗ്രാമപഞ്ചായത്ത് വാർഡുകൾ വിഭജിച്ചത് പോലെ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും വിഭജിക്കാനുള്ള ഇടത് സർക്കാരിന്റെ ജനാധിതിപത്യ വിരുദ്ധ നടപടികൾക്കെതിരെയും ബ്ലോക്ക് പഞ്ചായത്തിന്റെ കെടുകാര്യസ്ഥത നിറഞ്ഞ ഭരണത്തിനെതിരെയും വടകര ബ്ലോക്ക് പഞ്ചായത്തിലേക്ക് ബഹുജന പ്രതിഷേധ മാർച്ച് നടത്താൻ ജനകീയ മുന്നണി നിയോജക മണ്ഡലം കമ്മിറ്റി യോഗം തിരുമാനിച്ചു.
മാർച്ച്. വാർഡുകളുടെ കരട് പ്രസിദ്ധീകരിക്കുന്ന 27ന് രാവിലെ പത്ത് മണിക്കാണ്. ചെയർമാൻ കോട്ടയിൽ രാധ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ വേണു, എൻ പി അബ്ദുള്ള ഹാജി, ഒ.കെ കുഞ്ഞബ്ദുള്ള , സതീശൻ കുരിയാടി, പറമ്പത്ത് പ്രഭാകരൻ, പ്രദീപ് ചോമ്പാല , കുളങ്ങര ചന്ദ്രൻ, സി കെ വിശ്വനാഥൻ, ബാബു ഒഞ്ചിയം, പി ബാബുരാജ്, ടി.സി രാമ ചന്ദ്രൻ, അരവിന്ദൻ മാടാക്കര, വി പി ശശി, കെ അൻവർ ഹാജി, . കെ കെ കുഞ്ഞമ്മദ്, സി കെ ഹരിദാസ് എന്നിവർ സംസാരിച്ചു


Ward division Vadakara Block Panchayath Office March 27th