ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പി ഡബ്ലു ഡി റോഡിൽ വെള്ളം കെട്ടി നിന്ന് വാഹന ഗതാഗതവും കാൽനടയാത്രയും അസാധ്യമാക്കി തീർത്തത് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ അശാസ്ത്രീയമായി നിർമ്മിച്ച റോഡാണെന്ന് എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ ആരോപിച്ചു.
വെള്ളം ഒഴുകിപ്പോയിരുന്ന ഇടവഴിയിൽ പുതിയ കോൺക്രീറ്റ് റോഡ് നിർമ്മിച്ചത് പി.ഡബ്ലു ഡി റോഡിനേക്കാൾ ഉയരത്തിലാണ്. അങ്ങനെയുള്ള നിർമ്മാണം നടത്തരുതെന്ന് പി ഡബ്ലു ഡി അധികൃതർ രേഖാമൂലം പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെ നടത്തിയ അശാസ്ത്രീയ നിർമ്മാണത്തിൻ്റെ ഭാഗമായി പഞ്ചായത്തിന് സാമ്പത്തിക നഷ്ടവും, ജനങ്ങൾക്ക് ദുരിതവും ഉണ്ടാക്കി വെച്ച അധികൃതർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതി നടപടി ഉണ്ടാവണമെന്ന് എൽ ഡി എഫ് മെമ്പർമാർ പഞ്ചയത്ത് സിക്രട്ടരിക്കും, ജില്ലാ കലക്ടർക്കും സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.


അപാകത പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സത്വര നടപടി ഉണ്ടാവണമെന്നും മെമ്പർമാർ ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, മെമ്പർമാരായ ടി സജിത്ത്, സുധസുരേഷ്, ശ്രീലത എൻ പി , പി രവീന്ദ്രൻ, പ്രവിത അണിയോത്ത്, ലിസ പുനയംകോട്ട് എന്നിവർ സംസാരിച്ചു.
Waterlogging Unscientific road construction Ayanchery Panchayath should be investigated LDF