കടമേരി:(vatakara.truevisionnews.com) കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെറിറ്റ് സ്കോളർഷിപ്പ് ജേതാക്കൾക്ക് സ്നേഹാദരം. സ്കോളർഷിപ്പിന് അർഹരായ റഹ്‌മാനിയ്യ വനിതാ കോളേജ് പി.ജി. വിദ്യാർത്ഥികളെ കോളേജ് മാനേജിംങ് കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.
പി.ജി. രണ്ടാം വർഷ വിദ്യാർഥികളായ അഫ്നിദ, ഫഹ്മിദ ബാനു, ഫാത്വിമ എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായത്. പി. ജി. ഒന്ന്, രണ്ട് സെമസ്റ്ററുകളിൽ നേടിയ മികച്ച വിജയമാണ് വിദ്യാർഥികളെ സ്കോളർഷിപ്പിന് അർഹരാക്കിയത്.
കോളേജ് ഡയരക്‌ടർ ഡോ. കെ. എം. അബ്‌ദുൽ ലത്വീഫ് നദ്‌വി, പ്രിൻസിപ്പാൾ അബ്‌ദുൾ സമദ് മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി, റാഷിക് ദാരിമി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർഥികൾക്ക് വേണ്ടി രക്ഷിതാക്കൾ സ്കോളർഷിപ്പ് ഏറ്റു വാങ്ങി
Calicut University felicitates merit scholarship winners