---
title: "കർഷകർ ദുരിതത്തിൽ; കനത്ത മഴയിൽ ചെരണ്ടത്തൂർ ചിറയിലെ പുഞ്ചക്കൃഷി വെള്ളത്തില്‍ മുങ്ങി "
english_title: " Heavy rains submerged crops Cherandathur Chira"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292476/heavy-rains-submerged-crops-cherandathur-chira"
published_at: "2025-05-27T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683556630483b_krishi.jpg"
keywords: []
---

# കർഷകർ ദുരിതത്തിൽ; കനത്ത മഴയിൽ ചെരണ്ടത്തൂർ ചിറയിലെ പുഞ്ചക്കൃഷി വെള്ളത്തില്‍ മുങ്ങി 

> **Lead Summary:** **വടകര: ** മഴ ശക്തിപ്പെടുന്നതു മൂലം കർഷകർ ദുരിതമനുഭവിക്കുകയാണ്. കനത്ത മഴയിൽ ചെരണ്ടത്തൂർ ചിറയിലെ പുഞ്ചക്കൃഷി വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയപ്പോൾ 20 ഏക്കറോളം സ്ഥലത്തെ കൊയ്യാൻ പാകമായ പുഞ്ചക്കൃഷിയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്.

## Article Content

**വടകര: ** മഴ ശക്തിപ്പെടുന്നതു മൂലം കർഷകർ ദുരിതമനുഭവിക്കുകയാണ്. കനത്ത മഴയിൽ ചെരണ്ടത്തൂർ ചിറയിലെ പുഞ്ചക്കൃഷി വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയപ്പോൾ 20 ഏക്കറോളം സ്ഥലത്തെ കൊയ്യാൻ പാകമായ പുഞ്ചക്കൃഷിയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്.

ഡിസംബർ, ജനുവരി മാസങ്ങളിൽ ചിറയിലെ വെള്ളക്കെട്ട് നടുത്തോട്ടിലേക്കും പുഴയിലേക്കും ഒഴുക്കി വിടാൻ സംവിധാനമില്ലാത്തതിനാലാണ് കൃഷി ഇറക്കാൻ വൈകുന്നത്. ഇത് കർഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്.

നെൽവിത്തിന്റെ ഗുണമേന്മ പരിശോധിക്കാതെ കർഷകർക്ക് വിതരണം ചെയ്തതിലൂടെ പല കൃഷിക്കാരും വഞ്ചിക്കപ്പെടുകയിരുന്നുവെന്ന പരാതിയുണ്ട്. ഒരു ഏക്കറിന് മിനിമം 1500 കിലോ നെല്ല് കിട്ടേണ്ട സ്ഥാനത്ത് 300 മുതൽ 750 കിലോ വരെയാണ് കൊയ്മവർക്ക് ലഭിച്ചത്. ഇതിനു സ്ഥിരമായ പരിഹാരമില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292476/heavy-rains-submerged-crops-cherandathur-chira)