Featured

അതിശക്തമായ കടലാക്രമണം; വടകര മേഖലയിലെ തീരദേശവാസികള്‍ ആശങ്കയില്‍

News |
May 27, 2025 01:08 PM

വടകര: (vatakara.truevisionnews.com) കാലവർഷ കാറ്റ് വീശിയടിക്കുമ്പോൾ വടകര മേഖലയിലെ തീരദേശവാസികൾ കടുത്ത ആശങ്കയിൽ. കൂറ്റൻ തിരമാലകൾ നാശം വിതക്കുകയാണ്. അതിശക്തമായ കടലാക്രമണമാണ് വടകര മേഖലയിൽ അനുഭവപ്പെടുന്നത്.

ആറു മീറ്ററിലേറെ ഉയരത്തിലുള്ള തിരമാലകൾ 80 മീറ്ററിലോളം കരയിലേക്ക് അടിച്ച് കയറുന്നു. തീരത്തുള്ള അമ്പതിലേറെ വീടുകളിലും വെള്ളം കയറി. അഴിത്തല അഴിമുഖത്ത് പുലിമുട്ടിന്റെ വലിയ പാറക്കല്ലുകൾ ഇളകി വീണു.. ശക്തമായ തിരമാല രണ്ടു മണിക്കൂറിലേറെ നേരമാണ് കരയിലേക്ക് ആഞ്ഞടിച്ചത്. വീടുകൾ ഉൾപെടെയുള്ള സ്ഥലങ്ങളിൽ വെള്ളം കയറി.



Strong sea waves Coastal residents Vadakara region worried

Next TV

Top Stories