---
title: "മതിൽ ഇടിഞ്ഞു വീണു; ചോറോട് ഗ്രാമ പഞ്ചായത്തിൽ വ്യാപക നാശം വിതച്ച് കാലവർഷം "
english_title: "Monsoon causes widespread damage Chorode Grama Panchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292508/monsoon-causes-widespread-damage-chorode-grama-panchayath"
published_at: "2025-05-27T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683574c07d6cd_rain.jpg"
keywords: []
---

# മതിൽ ഇടിഞ്ഞു വീണു; ചോറോട് ഗ്രാമ പഞ്ചായത്തിൽ വ്യാപക നാശം വിതച്ച് കാലവർഷം 

> **Lead Summary:** **വൈക്കിലശ്ശേരി: ** ശക്തമായ മഴയെ തുടർന്ന് ചോറോട് ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വ്യാപകമായ നാശംവിതച്ചു. ആറാം വാർഡിൽ വീടിന് തൊട്ടടുത്ത മതിൽ ഇടിഞ്ഞു വീണു. മലോൽ മുക്കിൽ ദ്വാരക ബാലകൃഷ്ണന്റെ വീടിനു തൊട്ടടുത്തുള്ള മതിലാണ് ഇടിഞ്ഞുവീണത്. ഈ പ്രദേശത്തു അപകട ഭീഷണിയിലായ കുടുംബങ്ങളോട് മാറി താമസിക്കാൻ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ നിർദേശം നൽകി.

## Article Content

**വൈക്കിലശ്ശേരി: ** ശക്തമായ മഴയെ തുടർന്ന് ചോറോട് ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വ്യാപകമായ നാശംവിതച്ചു. ആറാം വാർഡിൽ വീടിന് തൊട്ടടുത്ത മതിൽ ഇടിഞ്ഞു വീണു. മലോൽ മുക്കിൽ ദ്വാരക ബാലകൃഷ്ണന്റെ വീടിനു തൊട്ടടുത്തുള്ള മതിലാണ് ഇടിഞ്ഞുവീണത്. ഈ പ്രദേശത്തു അപകട ഭീഷണിയിലായ കുടുംബങ്ങളോട് മാറി താമസിക്കാൻ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ നിർദേശം നൽകി.

കുളങ്ങരത്ത് മീത്തൽ സി.ടി.ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് ഓടുകളും മേൽക്കൂരയും തകർന്നു. പതിനൊന്നാം വാർഡിൽ പുതിയതായി വാങ്ങിയ വീടിന്റെ അടുക്കളഭാഗം പാടെ തകർന്നു. അടുത്ത വീടിന്റെ മതിൽ ഇടിഞ്ഞു കല്ലുകൾ അടുക്കളയിലാണുള്ളത്. വൈക്കിലശ്ശേരിയിൽ വർക്ക് ഷെഡ് തെങ്ങ് വീണ് തകർന്നു.

പതിനഞ്ചാം വാർഡ് മെമ്പർ ലളിതയുടെ വീടിന് മുകളിൽ കശുമാവ് പൊട്ടിവീണ് അടുക്കളഭാഗം തകർന്നു. വൈക്കിലശ്ശേരി തെരുവിൽ മരങ്ങൾ വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പാഞ്ചേരി കാടിൽ തെങ്ങ് ലൈനിൽ വീണ് പോസ്റ്റ് പൊട്ടി. വിലങ്ങിൽ താഴയും തെങ്ങ് ലൈനിൽ വീണ് അപകടമുണ്ടായി.

വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ, മെമ്പർമാരായ മഠത്തിൽ പുഷ്പ പ്രസാദ് വിലങ്ങിൽ, ലളിത ഗോവിന്ദാലയം എന്നിവർ അപകട സ്ഥലങ്ങൾ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292508/monsoon-causes-widespread-damage-chorode-grama-panchayath)