വടകര: (vatakara.truevisionnews.com) മഴ ശക്തമായതോടെ വടകരയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വടകര ടൗണിലെ 46-ാം വാർഡിൽ കസ്റ്റംസ് റോഡ് പരിസരത്തെ ചെറിയ വളപ്പ്, പൂക്കാപ്പുറം ഭാഗത്ത് വെള്ളം പൊങ്ങി. ഇരുപതോളം വീടുകളിൽ വെള്ളം കയറിയതിനാൽ അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചു.
ചെറിയവളപ്പിൽ ചെറിയത്ത് കുഞ്ഞാമി, ചെറിയവളപ്പിൽ ജുബില, ചെറിയവളപ്പിൽ ആഷിർ സിവി, വളപ്പിൽ സലാം, ജുബില ചെറിയവളപ്പിൽ എന്നീ കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്.


കെ.കെ.രമ എംഎൽഎ സ്ഥലം സന്ദർശിച്ചു. കൗൺസിലർമാരായ പി.വി.ഹാഷിം, നിസാബി, മുസ്ലീം ലീഗ് കസ്റ്റംസ് റോഡ് ശാഖാ സെക്രട്ടറി പി.വി.നിസാർ, സി.വി മമ്മു, സി മായൻകുട്ടി എന്നിവരും ഒപ്പം ഉണ്ടായിരുന്നു. വടകര ടൗണിൽ നിന്നുള്ള മഴവെള്ളം അങ്ങാടിത്തോട് വഴിയാണ് കടന്നുപോകുന്നത്. ഈ തോടിന് ആവശ്യമായ വീതിയും ആഴവും ഇല്ലാത്തതാണ് രൂക്ഷമായ തോതിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് ഇവർ എംഎൽഎയെ ബോധ്യപ്പെടുത്തി.
MLA visited Heavy rain caused houses flood Vadakara five families relocated