ഓര്‍ക്കാട്ടേരി : യുദ്ധ ഭീകരക്കെതിരെ കുന്നുമ്മക്കര എല്‍. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ യുദ്ധ വിരുദ്ധ റാലി നടത്തി.രാവിലെ നടന്ന അസംബ്ലിയില്‍ വാര്‍ഡ് മെമ്പര്‍, പി. ടി. എ പ്രസിഡന്റ്, എം. പി. ടി. എ പ്രസിഡന്റ്, എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ യുദ്ധ വിരുദ്ധ പോസ്റ്റര്‍ വാര്‍ഡ് മെമ്പര്‍ ടി. എന്‍ റഫീഖ് പ്രകാശനം ചെയ്തു. യു
ദ്ധം മാനവ രാശിക്ക് വരുത്തുന്ന വിപത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ യുദ്ധ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി. വാര്‍ഡ് മെമ്പര്‍ ടി. എന്‍ റഫീഖ്, പ്രധാനധ്യാപകന്‍ ജയേഷ് മാസ്റ്റര്‍, പി. ടി. എ വൈസ് പ്രസിഡന്റ് റിലേഷ് ഇ. ടി, എം. പി. ടി. എ പ്രസിഡന്റ് രേഷ്മ കെ. പി, ഷാനി മാസ്റ്റര്‍, നിജ ടീച്ചര്‍, രസ്‌ന ടീച്ചര്‍, മായ ടീച്ചര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
Kunnummakkara L. P School students held an anti-war rally