വടകര: മുനിസിപ്പൽ 19-ാം വാർഡിൽ മാക്കൂൽ പീടികയിൽ സാന്ത്വനം കുടുംബശ്രീയുടെ ഒന്നാം വാർഷികം സംഘടിപ്പിച്ചു . വിവിധ പരിപാടികളോടു സംഘടിപ്പിച്ച ആഘോഷം വർണാഭമായി.
പരിപാടി വാർഡ് കൗൺസിലർ എ.പി.പ്രജിത ഉദ്ഘാടനം ചെയ്തു. അനിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വഹീദ റാസിക്ക്, എ.പി. നഫീസ, റംല ഡി കെ,സുമയ്യ, ജുസൈറ, വനജ, സിനി,ഷിംഷ, നിഷ മുതലായവർ പ്രസംഗിച്ചു.
Santwanam Kudumbashree anniversary celebration turns colorful