വടകര: (vatakara.truevisionnews.com) വി ട്രസ്റ്റ് കണ്ണാശുപത്രിയും എം യു എം വി എച്ച് എസ് എസ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ശ്രദ്ധേയമായി. സമൂഹത്തിൽ നേത്രരോഗ ങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പ് വാർഡ് കൗൺസിലർ ഷാഹിമ കെ പി ഉദ്ഘാടനം ചെയ്‌തു. കാഴ്ചയുടെ പ്രാധാന്യത്തെ ക്കുറിച്ചും നേത്ര പരിപാലനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വി ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോക്‌ടർമാരും ജീവനക്കാരും അടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നൽകി.


ക്യാമ്പിൽ 200ഓളം ആളുകൾ പങ്കെടുത്തു. നേത്ര രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകുകയും, ആവശ്യമായവർക്ക് തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പൽ ഇൻചാർജ് മുഹമ്മദ് ഹിർഷാദ്,സ്കൂൾ ഹെഡ് മാസ്റ്റർ അഷ്റഫ് എൻ പി, സ്റ്റാഫ്സെക്രട്ടറി അഷ്റഫ് കെ പി, മുസ്തഫ, റഹിം ടി പി, മുഹമ്മദ് ഷനൂദ്, ഹാജറ കെ പി, ബിജിന ഒ, അൻസാർ കെ, ഷജില, ഇമ്രാൻ എന്നിവർ സംസാരിച്ചു. എൻ എസ് എസ് വോളണ്ടിയർമാർ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് സഹായികളായി പ്രവർത്തിച്ചു. പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷംസീർ ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച.
NSS conducts free eye camp in Vadakara