Jul 26, 2025 09:26 PM

വടകര : ( vatakara.truevisionnews.com ) ബസ് യാത്രക്കിടയില്‍ വീണുകിട്ടിയ സ്വര്‍ണാഭരണം സ്‌കൂള്‍ അധികൃതരെ ഏല്‍പിച്ച വിദ്യാര്‍ഥികള്‍ സത്യസന്ധതയുടെ നല്ല മാതൃകയായി. മണിക്കൂറുകള്‍ക്കുള്ളില്‍ ഉടമക്ക് തിരിച്ചുകിട്ടാന്‍ സഹായിച്ച ഇവരുടെ പ്രവര്‍ത്തനം അഭിനന്ദനം പിടിച്ചുപറ്റി.

മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആല്‍വിന്‍, ഷാരോണ്‍, ഷാനോണ്‍, അല്‍ഷിന്‍ എന്നിവര്‍ക്കാണ് സ്വര്‍ണാഭരണം വീണു കിട്ടിയത്. വടകര-കക്കട്ട് റൂട്ടിലോടുന്ന ബസില്‍ സ്‌കൂളിലേക്ക് വരുമ്പോഴാണ് അര പവന്റെ ലോക്കറ്റ് ലഭിച്ചത്. ഇത് ഇവര്‍ ഹെഡ്മാസ്റ്റര്‍ ജിതേഷിനെ ഏല്‍പിക്കുകയായിരുന്നു.

സ്വര്‍ണം നഷ്ടപ്പെട്ടവര്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന കുറിപ്പോടെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ വിവരം പങ്കുവെച്ചു. വൈകുന്നേരത്തോടെ ഉടമ സ്‌കൂളില്‍ എത്തുകയായിരുന്നു. കാര്‍ത്തികപ്പളളി കിഴിക്കേട്ടില്‍ പ്രവീണയുടേതാണ് സ്വര്‍ണലോക്കറ്റ്. ഇവര്‍ക്ക് ഹെഡ്മാസ്റ്റര്‍ ജിതേഷ് ആഭരണം കൈമാറി. കുട്ടികള്‍ക്ക് ഇവര്‍ പ്രത്യേകം അഭിനന്ദനം അറിയിച്ചു.

Memunda school students teach a good lesson hand over gold ornaments to the owner

Next TV

Top Stories










News Roundup






//Truevisionall