വടകര (vatakara.truevisionnews.com): ഒട്ടേറെ പുതുമകളോടെ സംഘടിപ്പിച്ച രാജ്യാന്തര പുസ്തകോത്സവം 'വ'യുടെ രണ്ടാം പതിപ്പിന് വടകരയിൽ അരങ്ങൊരുങ്ങുന്നു. ഇതിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി. ഹിരൺ അധ്യക്ഷനായിരുന്നു.
സെപ്റ്റംബർ 10 മുതൽ 14 വരെ വടകര മുനിസിപ്പൽ പാർക്കിലാണ് 'വ' പുസ്തകോത്സവം നടക്കുക. കേരളത്തിലെ പ്രമുഖ പ്രസാധകർക്കൊപ്പം രാജ്യാന്തര പ്രസാധക സംഘങ്ങളുടെ പുസ്തകങ്ങളും ഇവിടെ ലഭ്യമാകും. അഞ്ച് ദിവസങ്ങളിലായി വ്യത്യസ്തങ്ങളായ നിരവധി പരിപാടികളും കലാ, സാംസ്കാരിക, സിനിമാ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും 'വ'യുടെ രണ്ടാം പതിപ്പിനെ വേറിട്ട അനുഭവമാക്കി മാറ്റാനുള്ള ആലോചനകൾ നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.


കെ.കെ. രമ എം.എൽ.എ ചെയർപേഴ്സണായും കെ. ബിനുകുമാർ ജനറൽ കൺവീനറായും സംഘാടക സമിതി നിലവിൽ വന്നു. രാജൻ ചെറുവാട്ട്, ശശികുമാർ പുറമേരി, ടി. രാധാകൃഷ്ണൻ, സി.വി. ജെന്നി, ബിജു പുതുപ്പണം, രജനീഷ് പാലയാട്, സുരേഷ് പുത്തലത്ത്, ഗീത മോഹൻ, എം.സി. പ്രമോദ്, പി.സി. രാജേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
'V' second edition, The stage is set for the International Book Festival again in Vadakara