ആയഞ്ചേരി: ( vatakara.truevisionnews.com) ആയഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിലെ തറോപോയിൽ വണ്ണാന്റെവിട കുനീമ്മൽ മുക്ക് നടപ്പാതയിൽ ലോറിയിൽ ഖര പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് തള്ളിയതായി പരാതി.
നടപ്പാത കാൽനട യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. സിമന്റ് കവറുകളും പ്ലാസ്റ്റിക് കയറുകളും കമ്പി കഷ്ണങ്ങളും ടൈൽ പീസുകളും ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കളാണ് വഴിയിൽ തള്ളിയത്. ഒട്ടനവധി വിദ്യാർഥികൾ സ്‌കൂളിലേക്ക് പോകുന്നതും പരിസരവാസികളുടെ സ്ഥിരം വഴിയുമാണിത്.


നിരുത്തരവാദപരമായി പൊതുവഴിയിൽ മാലിന്യം തള്ളിയവർക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു.
Complaint about garbage being dumped in a lorry on the Ayanjary sidewalk